തിരുവനന്തപുരം:വെഞ്ഞാറമൂട് പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് വിളമ്ബിയ സമൂഹസദ്യയില്‍ ഭക്ഷ്യ വിഷബാധ.
സദ്യ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
സ്ഥിതി വഷളായവരെ കന്യാകുളങ്ങര പി എച്ച് സി, സെന്റ് ജോണ്‍സ്, ഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.