KeralaNEWS

കേരളത്തിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചു; വലിയ വ്യവസായങ്ങൾക്ക് 10 കോടി രൂപ വരെ സബ്സിഡി

തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന പദ്ധതികൾക്ക് സബ്സിഡികൾ പ്രഖ്യാപിച്ചുകൊണ്ട്
പുതിയ വ്യവസായനയം പുറത്തിറങ്ങി.18 സബ്സിഡികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
 മുൺഗണനാമേഖലയിൽ പുതുതായി ആരംഭിക്കുന്ന 22 സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അഞ്ച് വർഷത്തേക്ക് വൈദ്യുതി നികുതിയിൽ പൂർണമായും ഇളവ് നൽകും.വൻകിട മെഗാ സംരംഭങ്ങൾക്ക് സ്ഥിരം മൂലധന നിക്ഷേപത്തിന്റെ 10%(10 കോടി രൂപ വരെ) സബ്സിഡി നൽകും. ഒപ്പം ഇത്തരം സംരംഭങ്ങളുടെ മൂലധന നിക്ഷേപത്തിന് 5വർഷം വരെ സംസ്ഥാന ജി എസ്‌ ടി വിഹിതം തിരിച്ച് നൽകുന്നതാണ്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി രൂപയുടെ സാമ്പത്തികസഹായം ലഭ്യമാക്കും. എം എസ് എം ഇ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 4% പലിശനിരക്കിൽ 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും.വലിയ വ്യവസായങ്ങൾക്ക് 10 കോടി രൂപ വരെയാണ് സബ്സിഡി.
ഇതിനൊപ്പം സ്ത്രീകൾ, പട്ടികജാതി-പട്ടിക വർഗം, ട്രൻസ്ജെന്റർ സംരംഭകർക്ക് സംസ്ഥാനത്തെവിടെയും നിർമ്മാണയൂണിറ്റ് ആരംഭിക്കാൻ ഭൂമി/കെട്ടിടം വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും 100% വരെ ഇളവ് അനുവദിക്കും.
#keralaindustrialpolicy
#KeralaIndustries

Back to top button
error: