KeralaNEWS

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കോഴിക്കോട് ഏലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി പിടിയിലായത്
നോയിഡ സ്വദേശി ഷാറൂഖ് സെയ്‍ഫിയാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേർ മരിക്കുകയും ചെയ്തു.ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് ട്രാക്കില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു..3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

Back to top button
error: