കൊല്ലം: കശുവണ്ടി സീസണിന്റെ തുടക്കത്തിൽ തന്നെ കർഷകന് കണ്ണീര്. വിളവെടുപ്പ് തുടങ്ങി ആഴ്ചകൾ കഴിയുമ്പോൾ കർഷകർ കടുത്ത നിരാശയിലാണ്. വിളവ് കുറഞ്ഞതോടൊപ്പം വിലത്തകർച്ചയുമാണ് കർഷകരെ കഷ്ടത്തിലാക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം കിലോഗ്രാമിന് ശരാശരി 130 രൂപ വില കിട്ടിയിരുന്നെങ്കിൽ ഇക്കൊല്ലമത് 114 രൂപയാണ്. അന്താരാഷ്ട്ര വിപണയിൽ കശുവണ്ടിപരിപ്പിനു വില കൂടുമ്പോഴാണ് കേരളത്തിലെ ഈ സ്ഥിതി.
ഇന്ത്യയിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കശുവണ്ടി ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്.