മുംബൈ:മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 12 വർഷം.2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ആതിഥേയരായ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്.
ഇന്ത്യ വേദിയാകുന്ന മറ്റൊരു ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, വീണ്ടുമൊരു കിരീട സ്വപ്നമാണ് ആരാധകർക്കുള്ളത്.
2023 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുമെന്നാണ് വിവരം. നവംബർ 19 നായിരിക്കും ഫൈനൽ.