KeralaNEWS

മറ്റൊരു വ്യാജവാർത്ത കൂടി പൊളിയുന്നു; ഇത്തവണ മാതൃഭൂമി

തൃശ്ശൂർ:മറ്റൊരു വ്യാജവാർത്ത കൂടി പൊളിയുന്നു.ഇന്നലെയത് മനോരമ ആയിരുന്നെങ്കിൽ ഇന്നത് മാതൃഭൂമിയാണെന്ന വിത്യാസം മാത്രം.

“എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക്‌ കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്” കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി “
കഴിഞ്ഞ ദിവസം മാത്യഭൂമിയിൽ വന്ന വാർത്തയാണ്‌…!!
മലയോരത്തെ പ്രധാനസ്കൂളിൽ എസ്‌ എസ്‌ എൽ സി പരീക്ഷ കഴിഞ്ഞു അതിന്റെ ആഘോഷത്തിൽ കുട്ടികൾ പരസ്പരം യൂണിഫോമിൽ ചായം പൂശി എന്നും, ഇതിലൊരു കുട്ടി കരഞ്ഞ്‌ കൊണ്ട്‌ , എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ യൂണിഫോം എന്റെ അനുജത്തിയ്ക്ക്‌ അടുത്ത വർഷം ഉപയോഗിക്കേണ്ടതാണെന്നും നശിപ്പിക്കരുതെന്ന് കരഞ്ഞ്‌ അപേക്ഷിച്ചു എന്നും ഇത്‌ കണ്ട പോലീസ്‌ സ്ഥലത്ത്‌ എത്തി രംഗം ശാന്തമാക്കി എന്നുമായിരുന്നു വാർത്ത…
വാർത്ത കണ്ട്,സുമനസ്സുകളായ ചിലർ കുട്ടികളെ സഹായിക്കാനായി വാർത്തയിൽ  പറഞ്ഞ കാളികാവ്‌ സ്റ്റേഷനിലേയ്ക്ക്‌ ഫോൺ ചെയ്തു….
ഫോൺ എടുത്ത എസ്‌ എച്ച്‌ ഒ യുടെ വാക്കുകൾ ഇങ്ങനെ…..
” അങ്ങനെ ഒരു സംഭവം ഈ സ്റ്റേഷൻ അതിർത്തിയിൽ നടന്നിട്ടേ ഇല്ല,ഇത്‌ ആ പത്രക്കാരൻ എഴുതിയ കഥയാണ്‌.അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തന്നെ ഇടപെട്ട്‌ ആ കുട്ടികൾക്ക്‌ യൂണിഫോം വാങ്ങി നൽകുമായിരുന്നു.പോലീസ്‌ ഇങ്ങനെ ഒരു വിഷയത്തിൽ ഇടപെട്ടിട്ടുമില്ല,ആ പത്രക്കാരൻ മുമ്പൊരിക്കലും ഇത്‌ പോലെ ഒരു വാർത്ത കൊടുത്തിട്ടുണ്ട്‌..”
എങ്ങനെയുണ്ട്‌ !! ശരിക്കും ലേഖകൻ എസ്‌ എസ്‌ എൽ സി പരീക്ഷയുടെ അവസാന രംഗം കൊഴിപ്പിക്കാൻ എഴുതിയ ഒരു കഥയാണത്രെ ഇത്‌….!!!
വാർത്ത വായിച്ച്‌ സങ്കടപ്പെട്ട മനുഷ്യരെ മാത്രമല്ല, സ്വന്തം സ്ഥാപനത്തെക്കൂടി പറ്റിച്ചിരിക്കുകയാണ്‌ ഈ മാധ്യമ പ്രവർത്തകൻ !!!
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ജനതയെ മാധ്യമങ്ങൾ എങ്ങനെയാണ് കബളിപ്പിക്കുന്നത് എന്നതിന്റെ മകുടോദാഹരമാണ് കഴിഞ്ഞ ദിവസത്തെ മാതൃഭൂമി വാർത്ത.
വാർത്ത കണ്ട് ആ കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ ഒട്ടനവധി പേരാണ് മുന്നോട്ടു വന്നത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കാളികാവ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടിയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
ഭാവനയിൽ നിന്ന് ഇങ്ങനെ ഒരു കഥ മെനഞ്ഞ് സമൂഹത്തെ വേദനിപ്പിച്ച് ലഭിക്കുന്ന ആത്മസംതൃപ്തി ഒരു മനോരോഗമാണ്.ആ ലേഖകനെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ഫാക്ട് ചെക്കിങ്ങിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പറയുന്ന മാതൃഭൂമി പരിശോധിക്കാതെ ഈ വാർത്ത നൽകിയതിന് ജനങ്ങളോട് നിരുപാധിക ക്ഷമാപണവുമാണ് നടത്തേണ്ടത്.

Back to top button
error: