FeatureNEWS

സംരക്ഷണത്തിനായി 64 ലക്ഷം രൂപ; അറിയാം ഇന്ത്യയിലെ വിഐപി മരത്തെപ്പറ്റി 

ന്ത്യയിൽ ഒരു വിഐപി മരമുണ്ട്. മാത്രമല്ല ഈ മരത്തിന്റെ സംരക്ഷണത്തിനായി 64 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്.അത്രവലിയ മരമോ എന്നൊന്നും ചിന്തിക്കേണ്ട.
മധ്യപ്രദേശിലെ സാഞ്ചിയിലുള്ള ഒരു

ബോധി വൃക്ഷമാണ് ഇത്.
വൃക്ഷം ചെറുതാണെങ്കിലും ഇതിന്റെ  ചരിത്രപരമായ പ്രാധാന്യം വളരെ ഉയർന്നതാണ്.ആ ചരിത്രം 2500 വർഷം പഴക്കമുള്ളതുമാണ്.
മഹാത്മാ ബുദ്ധൻ ബോധഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ജ്ഞാനോദയം പ്രാപിച്ചതായി പറയപ്പെടുന്നു. ഇതിനുശേഷം ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ആൽമരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ബുദ്ധമതത്തിന്റെ അനുയായികൾ ഈ വൃക്ഷത്തെ ആരാധിക്കാൻ തുടങ്ങി. പിന്നീട് മിക്ക ബുദ്ധമത കേന്ദ്രങ്ങളിലും ഈ മരം നട്ടുവളർത്താനും തുടങ്ങി.
ബിസി 269-നടുത്ത് അശോകൻ ബുദ്ധമതം സ്വീകരിച്ചതിനുശേഷം സാഞ്ചിയിൽ ഒരു സ്തൂപം നിർമ്മിക്കപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ബുദ്ധമതത്തിന്റെ പ്രചാരണം ശക്തി പ്രാപിച്ചുവെന്നും പറയപ്പെടുന്നു.ഇതിനുശേഷം അശോക ചക്രവർത്തി തന്റെ സ്ഥാനപതികളെ ശ്രീലങ്കയിലേക്ക് അയച്ചു. അവർക്കൊപ്പം സാഞ്ചിയിൽ നട്ടുപിടിപ്പിച്ച ആൽമരത്തിന്റെ ഒരു ശാഖയും കൊടുത്തയച്ചു. ശ്രീലങ്കയിലെ രാജാവായ ദേവനാമ്പിയ തിസ്സ തന്റെ തലസ്ഥാനമായ ഔരന്ധപുരയിൽ ഈ ശാഖ നട്ടുപിടിപ്പിച്ചു.
2012-ൽ ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ ഇന്ത്യയിൽ വന്നിരുന്നു. ആ സമയത്ത് ഒരു മരത്തിന്റെ തൈയ്യും രാജപക്‌സെ തന്നോടൊപ്പം കൊണ്ടുവന്നു.രാജപക്‌സെ തന്റെ കൂടെ കൊണ്ടുവന്ന ശാഖ അശോക ചക്രവർത്തി പണ്ട് സമ്മാനിച്ച ബോധിവൃക്ഷത്തിന്റെ വംശപരമ്പരയിൽപ്പെട്ട ഒരു മരമായിരുന്നു.ആ സമയത്ത് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ സാഞ്ചിയിലെ സലാമത്പൂരിൽ ഈ മരം നട്ടുപിടിപ്പിച്ചു.
 അതിനുശേഷം ഇതുവരെ ഈ മരത്തിന്റെ പരിപാലനത്തിനായി സംസ്ഥാനം 64 ലക്ഷം രൂപയാണ് ചെലവഴിച്ചത്.തീർന്നില്ല, നാല് ഹോം ഗാർഡുകൾ ഈ മരത്തിന് സമീപം 24 മണിക്കൂറും നിലയുറപ്പിച്ചിട്ടുണ്ട്.

Back to top button
error: