മൈസൂർ കൊട്ടാരം
പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്.
ബൃന്ദാവന്‍ ഗാർഡന്
മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാർഡന്. നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗർ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന്‍ നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാർഡന് എന്നായിരുന്നു പേർ.
ചാമുണ്ഡി ഹില്‍സ്
മൈസൂർ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മർദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാർവ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാർ രാജവംശത്തിന്റെ ദേവിയാണ്.
മൈസൂർ മൃഗശാല
1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിർമിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂർ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കർ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.