ചെന്നൈ:ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ ഓടും.ആദ്യത്തേത് ചെന്നൈ-മൈസൂരു റൂട്ടിലായിരുന്നു.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് സെമി ഹൈസ്പീഡ് ട്രെയിനുകളായ വന്ദേഭാരത്. ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് സെമി ഹൈസ്പീഡ് തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ പ്രഖ്യാപിച്ചതോടെ കേരളവും പ്രതീക്ഷയുടെ ട്രാക്കിലാണ്.വളവുകളും തിരിവുകളുമുള്ള പാതയാണ് കേരളത്തിൽ വന്ദേഭാരതിന് തടസ്സം. പാതയിലെ വളവുകള്‍ നിവര്‍ത്തിയെടുക്കാനുള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിലും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്നാണ് പ്രതീക്ഷ.