ഡൽഹി. മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്സഭാ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ഒരു ട്വീറ്റ് വൈറലാകുന്നു.അഴിമതി എന്ന വാക്കിന് പകരം മോദി എന്നാക്കണമെന്നായിരുന്നു 2018ൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ ഖുശ്ബു പറഞ്ഞത്.
അന്ന് കോൺഗ്രസ് പ്രവർത്തകയായിരുന്ന അവരിന്ന് ബിജെപിയിലാണ്.നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഇത് ട്വീറ്റ് ചെയ്തിട്ടുള്ളത്.മോദി പരാമർശത്തിൽ രാഹുലിനെതിരെ നടപടിയെടുത്തതു പോലെ ഖുശ്ബു സുന്ദറിനെതിരെയും കേസ് എടുക്കുമോ എന്നതാണ് അവരുടെ ചോദ്യം.