സിഖുകാരില്‍ യാചകരില്ല, പട്ടിണിപ്പാവങ്ങളും; അതിന്റെ കാരണമറിയുമോ?
നമ്മില്‍ പലരും പല ദേശങ്ങളില്‍ താമസിക്കുന്നവരും ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയിതിട്ടുള്ളവരുമാണല്ലോ. ഒരു നേരത്തെ ഭക്ഷണത്തിന്ന് വേണ്ടി നമ്മുടെ നേര്‍ക്ക് കൈ നീട്ടുന്നവരെ ഇന്ത്യയിലങ്ങോളമിങ്ങോളം നിങ്ങള്‍ കണ്ടിരിക്കാം. അതിലെപ്പോഴെങ്കിലും തലപ്പാവ് ധരിച്ച സിഖുകാരന്‍ ഭിക്ഷ തേടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓര്‍ത്ത് നോക്കൂ. സാധ്യതയില്ല. സിഖുകര്‍ യാചിക്കാറില്ല.
സിഖുകാര്‍ ദുരിതമനുഭിച്ച 1984 കളിലെ സിഖ് കലാപങ്ങളില്‍ പോലും സിഖു സമൂഹത്തില്‍ നിന്ന് ഒരാള്‍ പോലും കൈ നീട്ടേണ്ടതായി വന്നിട്ടില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നില്ലേ. സിഖ് മത വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ധര്‍മ്മബോധത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതിഫലനം കൊണ്ട് മാത്രമാണ് സിഖുകാര്‍ യാചനയില്‍നിന്ന് വിട്ട് നില്‍ക്കുന്നത്.
പൊതുവേ ദാനം ചെയ്യുന്നവരെന്ന് ഊറ്റം കൊള്ളുന്നവരാണ് പല പ്രമുഖമതവിശ്വാസികളും എന്നിടത്ത് സിഖ് സമൂഹം ഭിക്ഷ നല്‍കുന്നതിനെയും വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അവരുടെ സാമൂഹ്യബോധത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്. തങ്ങളുടെ മതത്തെ ചെറുതായി കാണാന്‍ സിഖുകള്‍ ആഗ്രഹിക്കുന്നില്ല. മിക്ക മതകേന്ദ്രങ്ങളുടെയും പള്ളികളുടെയും അമ്പലത്തിന്റെയും പുറത്ത് ഭിക്ഷ യാചിക്കുന്നവരെ നമ്മള്‍ സ്ഥിരം കാണുന്നുണ്ടല്ലോ. മതങ്ങള്‍ ദാനധര്‍മങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് മതകേന്ദ്രങ്ങള്‍ യാചിക്കുന്നവരുടെ കേന്ദ്രം കൂടി ആയിത്തീരുന്നത്. എന്നാല്‍, സിഖ് ഗുരുദ്വാരയുടെ പുറത്ത് നിങ്ങള്‍ക്കൊരിക്കലും ഭിക്ഷാടകരെ കാണാന്‍ സാധിക്കില്ല. ചില മതങ്ങളില്‍, ജോലി ചെയ്യാതെ ദാനം സ്വീകരിച്ചു മാത്രം ആരാധനകളില്‍ കഴിയൂ എന്ന് മതം പഠിപ്പിക്കുന്നുണ്ട് എന്ന് തോന്നിപ്പോയിട്ടുണ്ട്. മതപുരോഹിതന്മാര്‍ പോലും യാചിക്കുന്നത് കാണുമ്പോള്‍ ഇത്തരം സംശയം സ്വാഭാവികം.
ആദ്യ സിഖ് ഗുരു, ഗുരു നാനാക്ക് നല്‍കിയ മൂന്ന് അടിസ്ഥാനപ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ‘വന്ദ് ചക്‌ന’ അഥവാ വരുമാനം ചെലവഴിക്കുക എന്നത്. മൂന്നാമത്തെ തത്വമാണ് ‘കിരത് കര്‍ണി’ അഥവാ സത്യസന്ധതയോടെ അദ്ധ്വാനിക്കുക എന്നത്. മാന്യമായ ജോലി ചെയ്ത് അദ്ധ്വാനിച്ചു ജീവിക്കുക എന്ന തത്വമാണ് സിഖുകാരെ യാചനയില്‍ നിന്ന് അകറ്റുന്നത്. അത് പോലെ വരുമാനം ചെലവഴിക്കുക എന്ന തത്വം ഉള്‍ക്കൊണ്ട് സമൂഹത്തിലെ പാവങ്ങള്‍ക്ക് സഹായമെത്തിക്കുന്നു. കൂടെ ‘ലങ്കര്‍’ പോലുള്ള സമൂഹ ഭക്ഷണ വിതരണത്തിന് പ്രചോതനമാവുന്നു. ഗുരുദ്വാരകള്‍ക്ക് പുറമേ ദുരന്ത മുഖത്തും സമര മേഖലകളിലും സിഖുകാരുടെ ‘ലങ്കര്‍’ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ പലവട്ടം കണ്ടതാണ്.
മതങ്ങള്‍ ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ യാചകര്‍ കുറയുകയല്ല, മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് യാചകര്‍ വര്‍ധിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല താനും. യാചകവൃത്തി പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ അരാജകത്വവും വര്‍ധിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോയി അംഗഭംഗം വരുത്തി ഭിക്ഷ യാചിക്കാന്‍ വിടുന്ന മാഫിയകള്‍ പോലും രാജ്യത്ത് ഉടലെടുക്കുന്നു.