LocalNEWS

നടുറോഡിൽ കാട്ടുപന്നിയെ കണ്ട് വെട്ടിച്ച കാർ വൈദ്യുതി തൂണിൽ ഇടിച്ചു കയറി

റാന്നി:കാട്ടുപന്നിയെ നടുറോഡിൽ കണ്ട് വെട്ടിച്ച കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.റാന്നി-തിരുവല്ല റൂട്ടിൽ കുമ്പളംന്താനം ഐപിസി ചർച്ചിന് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം.

 പെട്ടെന്ന് മുന്നിൽ ചാടിയ  കാട്ടുപന്നിയെ കണ്ട് വാഹനം വെട്ടിക്കുകയായിരുന്നു.ഒപ്പം മഴയും പെയ്യുന്നുണ്ടായിരുന്നതിനാൽ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാറിൽ മൂന്നു പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകൾ ഇല്ല.

Back to top button
error: