തിരുവനന്തപുരം: നഗരത്തിന് നാണക്കേടായി ശംഖുമുഖം ബീച്ച്.വൃത്തിഹീനമായ പാർക്കുകളും, പുറം ചട്ടയില്ലാത്ത ഓടകളും, അതിലുപരി മാലിന്യം തള്ളാനുള്ള ഇടവുമായി മാറിയിരിക്കുകയാണ് ഇന്ന് കടലോരം.രാത്രിയിൽ വെളിച്ചമില്ലാത്തതു കാരണം നടക്കാനിറങ്ങുന്നവരും കച്ചവടക്കാരുമൊക്കെ മാലിന്യം കൊണ്ട് തള്ളുന്നതിവിടെയാണ്.
ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന തലസ്ഥാന നഗരിയോട് അടുത്തുനിൽക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം.മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കുന്നതിനു മുൻപ് അധികാരികൾ ഇടപെട്ടേ മതിയാകൂ എന്നാണ് പറയാനുള്ളത്.