KeralaNEWS

എ.ഐ. ക്യാമറകൾ ലക്ഷ്യം കാണുന്നു; നിരത്തുകളിലെ നിയമലംഘനങ്ങള്‍ കുറയുന്നതായി കണക്കുകൾ

തിരുവനന്തപുരം:ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും ഇപ്പോൾ റോഡുകളിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നതെന്ന് വ്യക്തം.എം.വി.ഡി. സ്‌ക്വാഡുകള്‍ എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്.

ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പിഴകളെക്കുറിച്ചും വലിയ പ്രചാരണമാണു നടന്നത്.അതിനാൽത്തന്നെ ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. കൂടാതെ, വലിയ പിഴയാണ് നിയമലംഘനങ്ങള്‍ക്കു ചുമത്തുന്നത്. അതിനാൽ എല്ലാവരും പിഴപ്പേടിയില്‍ റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു

പ്രധാന റോഡുകളിലാണ് പ്രധാനമായും എ.ഐ. ക്യാമറകള്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിയമലംഘനം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും വ്യക്തമായ തെളിവുകളോടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: