കൊച്ചി: ബിജെപിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച യുവം പരിപാടിയിൽ വിദ്യാർത്ഥികളെ എത്തിച്ചത്.
അമൃതാനന്ദമയി മഠം വകയും സംഘപരിവാർ ട്രസ്റ്റുകൾ നിയന്ത്രിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്.പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ പ്രത്യേകം ട്രെയിനിംഗ് കൊടുത്താണ് ഇങ്ങനെ വിദ്യാർത്ഥികളെ എത്തിച്ചത്.
അതേസമയം മോദിയുടെ യുവം പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണി മുഴക്കിയാണെന്നാണ് പരക്കെയുള്ള ആക്ഷേപം.നിരവധി പേരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി കൊച്ചിയിൽ യുവം പരിപാടി ആസൂത്രണം ചെയ്തിരുന്നത്.തേവര എസ്.എച്ച് കോളേജിലായിരുന്നു പരിപാടി.ഒന്നര ലക്ഷത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇങ്ങനെ രജിസ്റ്റർ ചെയ്തത്.എന്നാൽ ഇരുപതിനായിരത്തിൽ താഴെ അംഗങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം ലഭിച്ചത്.എന്നാൽ വിദ്യാർത്ഥികളുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനു പകരം പതിവ് രീതിയിൽ രാഷ്ട്രീയ പ്രസംഗം നടത്തി മോദി മടങ്ങി.