KeralaNEWS

“726 ക്യാമറ സെറ്റ് ചെയ്തപ്പോൾ 232 കോടി രൂപയോ ? ഒരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാൻ 31 ലക്ഷം രൂപയോ ?” അറിയാം എഐ ക്യാമറകളുടെ പ്രവർത്തനച്ചിലവ്

726 ക്യാമറ സെറ്റ് ചെയ്തപ്പോൾ 232 കോടി രൂപയോ ? പതിവുപോലെ ഏതൊരു കാര്യത്തിനുമെന്നപോലെ പുതിയ എഐ(AI) ക്യാമറയെ ചൊല്ലിയുള്ള തർക്കവും കേരളത്തിൽ മുറുകിയിരിക്കുകയാണ്.നമുക്കൊന്നു നോക്കാം
⭕️ മൂലധനച്ചെലവ് 140.2 കോടി രൂപ.
⭕️ 5 വർഷത്തെ പ്രവർത്തന ചെലവ് 56.24 കോടി രൂപ.
⭕️ ജിഎസ്ടി 35.76 കോടി രൂപ.
✅️ അങ്ങനെ ആകെ 232 കോടി.
✅️ ഈ AI ക്യാമറകൾ എന്നത് സാധാരണ വീടുകളിലോ കടകളിലോ വെക്കുന്ന പോലെയുള്ള ക്യാമറയല്ല.
സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം (SVDS),
റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം (RVLDS),
മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം (MSVDS),
AI based traffic enforcement system (AITES),
AII vehicle ANPR system (AV ANPR),
കേന്ദ്രത്തിൻ്റേയും MVD യുടേയും സോഫ്റ്റ് വെയറുകളുമായി ഇന്റഗ്രേഷൻ ഉണ്ടാവണം .
AI ലൈസൻസ് ഫീസ് കൊടുക്കണം .
ഇനി ഈ ക്യാമറകൾ വെറുതേ  എവിടേലും കുത്തിവെച്ചാൽ അവ പ്രവർത്തിക്കില്ല.അതിന്റെ ഇൻഫ്രാസ്ട്രക്ചറിന് ക്യാമറയേക്കാൾ കൂടുതൽ ചെലവാകും.
✴️ ക്യാമറയുള്ളയിടങ്ങളിൽ മുഴുവൻ നെറ്റ്‌വർക്ക് വേണം,
✴️ ഗ്രാഫിക്സ് പ്രോസസ്സർ കാർഡ് വേണം.
✴️ കറന്റിന് സോളാർ പാനലുകൾ വേണം.കറന്റ്‌ സ്റ്റോർ ചെയ്യാൻ ലിതിയം ഇയോൺ ബാറ്ററി വേണം.
✴️ ഇത്രയും ക്യാമറയിൽ നിന്നുള്ള ഫീഡുകൾ മുഴുവൻ ഹാൻഡിൽ ചെയ്യാൻ പറ്റുന്ന, ഇത്രയധികം കപ്പാസിറ്റി ഉള്ള സെർവറുകൾ വേണം,
✴️ VMS സോഫ്റ്റ്‌വെയറുകളും അനലറ്റിക്സ് സോഫ്റ്റ്‌വെയറുകളും    വേണം,
✴️ ഇത്രയധികം വീഡിയോകൾ സേവ് ചെയ്യുന്നതിനുള്ള ഡാറ്റാബേസ് സെർവറുകളും ഫയർ വാളും വീഡിയോ വാളുകളും വേണം,
✴️ 500 ലേറെ ലാപ്ടോപ്കളും ഡസ്ക് ടോപ്പുകളും വേണം.
✴️ ഇതെല്ലാം കോർഡിനേറ്റ് ചെയ്യാനുള്ള സെൻട്രൽ കണ്ട്രോൾ റൂമും ബിൽഡിംഗ് മാനേജ്‌മെന്റ് സിസ്റ്റവും വേണം.
✴️ 12 ഡിസ്ട്രിക്ട് കണ്ട്രോൾ റൂമുകൾ.
സംസ്ഥാന സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് ഈ ക്യാമറകളുടെ നിർമ്മാണവും സ്ഥാപിക്കലും ശേഷമുള്ള 5 വർഷത്തെ അറ്റകുറ്റപണി നടത്തുന്നതും.
ഇതും കൂടി അറിയുക
മുംബൈ – പൂനെ എക്സ്പ്രസ് ഹൈവേയിൽ AI ക്യാമറകൾ സ്ഥാപിക്കാനുള്ള ടെണ്ടർ  ഇതേ കെൽട്രോണിനാണ് നൽകിയത്.
അതും വെറും 250 ക്യാമറകളുൾപ്പെടുന്ന സിസ്റ്റത്തിന് 120 കോടി രൂപക്ക്.
ഗോവയിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 40 AI പവർഡ് സിസ്റ്റംസ് സ്ഥാപിച്ചു, ചെലവ്  16 കോടി.
ലക്ക്നൗ : 155 ക്യാമറകൾ, 110 കോടി രൂപക്ക്.

Back to top button
error: