തിരുവനന്തപുരം: സൗദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. കടയ്ക്കല്‍ അയിരക്കുഴി സ്വദേശി മഠത്തില്‍ സനു (48) ആണ് ദമ്മാം കോദരിയയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
നവയുഗം സാംസ്‍കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവര്ത്തകനുമായിരു ന്നു. 16 വര്‍ഷത്തോളമായി ദമ്മാമിലെ ദല്ലയിൽ ടയര്‍ വര്‍ക്സ് കമ്ബനി നടത്തുകയായിരുന്നു.
സുഹൃത്തുക്കളുമൊത്ത് പെരുന്നാള്‍ ആഘോഷിച്ച ശേഷം പാതിരാത്രിയോടെയാണ് സനു തിരികെ റൂമില്‍ എത്തിയത്.ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു ജോലിക്കാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.