തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അഴുക്കുചാലിലാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മാസം തികയാതെ ജനിച്ച ആണ് കുഞ്ഞിനെ, ഓടയില്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.
പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മൃതദേഹം വീണ്ടെടുത്തു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.