KeralaNEWS

യോഗ്യത പ്രീഡിഗ്രി; അഞ്ച് വർഷമായി ചികിത്സ നടത്തിവന്ന ‘ഡോക്ടർ’ പിടിയിൽ

മലപ്പുറം : വഴിക്കടവിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടർ പിടിയിൽ.
പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോർത്ത് പറവൂർ സ്വദേശി രതീഷാണ് പിടിയിലായത്.
 ഇയാൾ ജോലി ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ  എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവിൽ ഡോക്ടറായി വിലസിയത്.

Back to top button
error: