ദോഹ: ഖത്തർ, സൗദി, യുഎഇ,ഒമാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ റംസാൻ അവധി പ്രഖ്യാപിച്ചു.പൊതു-സ്വകാര്യ മേഖലയിൽ ആണ് റംസാൻ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
യുഎഇയിലും സൗദിയിലും നാല് ദിവസമാണ് അവധി.ഖത്തറിൽ 11 ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒമാനും കുവൈത്തും അഞ്ച് ദിവസത്തെ അവധി നല്‍കും.പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലുമാണ് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സർക്കാർ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയാണ് അവധി നൽകേണ്ടതെന്ന് ഈ രാജ്യങ്ങളിലെ മന്ത്രാലയങ്ങൾ അറിയിച്ചു.
അതേസമയം റംസാന്‍ 29 ആയ വ്യാഴാഴ്ച മാസപ്പിറ കാണുകയാണെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.അതല്ലെങ്കില്‍ റംസാന്‍ 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ച ഈദുല്‍ ഫിത്വർ ആഘോഷിക്കാനാണ് വിവിധ രാജ്യങ്ങൾ എടുത്തിരിക്കുന്ന തീരുമാനം.