തിരുവനന്തപുരം : ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയ നിലയില്‍ 42 ലക്ഷത്തോളം രൂപ വില വരുന്ന 803.11 ഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.തമിഴ്‌നാട് തൃച്ചി സ്വദേശി ഷാഹുല്‍ ഹമീദില്‍(35) നിന്നുമായിരുന്നു സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ അബുദാബിയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലായിരുന്നു ഇയാള്‍ എത്തിയത്. തിരുവനന്തപുരം എയര്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.