കൊച്ചി: വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിന് ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി. എല്‍ കുമാറിനെതിരെയാണ് റയിൽവെ മന്ത്രാലയത്തിന്റെ നടപടി.പിറവം റോഡ് റയിൽവെ സ്റ്റേഷനിലാണ് സംഭവം.
ഇന്നലെ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ട്രയല്‍ മൂവ്‌മെന്റ് നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി.എല്‍ കുമാറായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ രാത്രി പ്ന്ത്രണ്ട് മണി വരെയായിരുന്നു ബി.എല്‍ കുമാറിന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ നിറയെ യാത്രക്കാരുമായി കടന്നുവന്ന വേണാട് എക്‌സ്പ്രസിന് പിറവം റോഡ് സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ നല്‍കി. ഇതോടെ വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിട്ട് വൈകി.ഇക്കാരണം പറഞ്ഞാണ് ബി.എല്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ദിന ട്രെയൽ റൺ പൂർത്തിയായി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂർ 10 മിനിട്ട് എടുത്തപ്പോൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂർ 20 മിനിട്ടാണ് എടുത്തത്.