KeralaNEWS

ചെങ്ങന്നൂരും ഷൊര്‍ണൂരും വന്ദേഭാരതിന് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചേക്കും; യാത്രാസമയം ഇനിയും കൂടും

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത.ചെങ്ങന്നൂരും ഷൊര്‍ണൂരുമാണ് വന്ദേഭാരതിന് പുതിയ സ്റ്റോപ്പുകള്‍  വരുന്നത്.റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഇവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കും എന്നുതന്നെയാണ് ലഭിക്കുന്ന വിവരം.പുതിയ ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.ശബരിമലയിലേക്കുള്ള വാതായനമെന്നതാണ് ചെങ്ങന്നൂരിന്റെ സാധ്യത.എന്നാൽ‍ സ്റ്റോപ്പുകള്‍ കൂടുമ്ബോള്‍ ട്രെയിനിന്റെ യാത്രാസമയം കൂടുമെന്നത് അധികൃതര്‍ക്ക് ആശങ്കയായിട്ടുണ്ട്.രണ്ട് സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ചാല്‍ ഏകദേശം ആറ് മിനിറ്റ് യാത്രാസമയം കൂടാനാണ് സാധ്യത.കേരളത്തില്‍ എല്ലാ സ്റ്റോപ്പുകള്‍ക്കും മൂന്ന് മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക.ഓട്ടോമാറ്റിക് വാതിലുകള്‍ അടയാനും തുറക്കാനും വേണ്ട സമയം കൂടി ഉള്‍പ്പെടുത്തിയാണ് ഇത്.

Back to top button
error: