KeralaNEWS

വീട് പൊളിക്കുന്നതിനിടെ ചുമര്‍ തകര്‍ന്നുവീണ് നാലു കുട്ടികള്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂർ: വീട് പൊളിക്കുന്നതിനിടെ ചുമര്‍ തകര്‍ന്നുവീണ് നാലു കുട്ടികള്‍ക്ക് പരിക്കേറ്റു.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തളിപ്പറമ്പ് ‍തിരുവട്ടൂർ മുസലിയാരകത്ത് അറഫാത്തിന്റെ മക്കളായ ആദില്‍, അസ്ഹദ്, ഭാര്യാ സഹോദരിയുടെ മക്കളായ ജസ ഫാത്തിമ, നൂറുല്‍ മെഹറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കുള്ള ജസ ഫാത്തിമ (9), ആദില്‍ (10) എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Signature-ad

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മുസലിയാരകത്ത് അറഫാത്തിന്റെ പഴയ വീട് പൊളിക്കുന്നതിനിടെ, വിള്ളല്‍ വീണുകിടന്ന ചുമര്‍ ഇതിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.അപകടം നടന്ന വീടിനു സമീപം നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Back to top button
error: