തിരുവനന്തപുരം:കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക മറ്റ് ട്രെയിനുകളുടെ വേഗതയില്‍ തന്നെയാകുമെന്ന് കേരളത്തിലേക്ക് ട്രെയിന്‍ എത്തിച്ച ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനിടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രെയിനാണ് ഇതെന്നും കേരളത്തില്‍ പക്ഷേ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതിയിലാകും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈറോഡില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ച വന്ദേഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റായിരുന്നു എന്‍. സുബ്രഹ്മണ്യൻ.