ചങ്ങനാശേരി: വന്ദേ ഭാരത് ട്രെയിനിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം.ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പർ കുട്ടനാടന്‍ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടും എന്ന് കാട്ടി ചങ്ങനാശേരി വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് മുന്നോട്ടു വന്നിരിക്കുന്നത്.
തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാല്‍ കോട്ടയത്താണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ട്രെയിനിന് സ്റ്റോപ്പില്ല.ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രണ്ടു ജില്ലകളിലും കോട്ടയത്തിന്റെ തെക്കൻ മേഖലകളിൽ ഉള്ളവർക്കും പ്രയോജനപ്പെടും-വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ അറിയിച്ചു.