KeralaNEWS

വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങൾ

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്‌. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.
വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍

  • അരി, നെല്ല്
  • അലക്കിയ മുണ്ട്
  • സ്വര്‍ണം
  • വാൽക്കണ്ണാടി
  • കണിവെള്ളരി
 
  • കണിക്കൊന്ന
  • വെറ്റില, അടക്ക
  • കണ്മഷി, ചാന്ത്, സിന്ദൂരം
  • നാരങ്ങ, മാമ്പഴം,ചക്ക, പഴം
  • കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്
  • നാളികേരപാതി

Back to top button
error: