KeralaNEWS

വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചേക്കും

പത്തനംതിട്ട:വന്ദേ ഭാരത് എക്സ്പ്രസ് ട്രയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ സാധ്യത.ഇതുസംബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം കേന്ദ്ര റയിൽവേ മന്ത്രി അശ്വനികുമാർ വൈഷ്ണവിന് നിവേദനം നൽകി.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ,കേന്ദ്ര മന്ത്രി വി.മുരളീധരൻ ,റയിൽവേ അമിനിറ്റിസ് കമ്മറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് എന്നിവർക്കും ഇത് സംബന്ധിച്ച്  നിവേദനം നൽകിയിട്ടുണ്ട്.
ശബരിമല തീർത്ഥാടകർക്കും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർക്കും ഇത് വളരെയേറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

Back to top button
error: