KeralaNEWS

ഈസ്റ്റർ സന്ദർശനം വിജയം;വിഷുവിന് ക്രൈസ്തവരായ അയല്‍ക്കാരെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ബിജെപി

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്‌നേഹയാത്ര’ യുടെ വിജയത്തെ തുടർന്ന് വിഷു ദിനത്തില്‍ ക്രൈസ്തവരായ അയല്‍ക്കാരെ വീടുകളിലേക്ക് ക്ഷണിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു

സംസ്ഥാനത്തുടനീളം ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ നിന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണം പാര്‍ട്ടിക്കകത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.ഇതിന്റെ ചുവടു പിടിച്ചാണ് വിഷുവിന് ക്രൈസ്തവരായ അയൽപക്കക്കാരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും വിചാരിച്ച നേട്ടം സ്വന്തമാക്കാനാകാതിരുന്ന ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക എന്ന ലക്ഷ്യമിട്ട് ബിജെപി നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹയാത്ര.

Back to top button
error: