NEWSPravasi

ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ:ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ഏപ്രില്‍ 21 വെള്ളിയാഴ്ച ആവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഏപ്രില്‍ 20ന് റമദാന്‍ 29 പൂര്‍ത്തിയാക്കിയതിനു പിന്നാലെ ശവ്വാല്‍ പിറ തെളിയാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിനു കീഴിലെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.

Back to top button
error: