NEWSPravasi

ജർമനിയിൽ മലയാളി യുവതി ന്യുമോണിയ ബാധിച്ച് മരണമടഞ്ഞു

ഫ്രാങ്ക്‌ഫർട്ട് : ന്യുമോണിയ ബാധയെ തുടർന്ന് മലയാളി യുവതി ജർമ്മനിയിൽ മരണമടഞ്ഞു.കണ്ണൂർ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ സജി തോമസിന്റെ ഭാര്യ അനിമോൾ സജിയാണ് (44 വയസ്സ്) ജർമനിയിൽ ന്യുമോണിയ ബാധിച്ച് മരണമടഞ്ഞത്.
ഏപ്രിൽ 8 ശനിയാഴ്ച്ച രാവിലെ 4.30 ഓടെ പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അനിമോളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ന്യുമോണിയ വർധിച്ചതാണ് മരണകാരണമായത്.
ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ജോലി ലഭിച്ച് അനിമോൾ സജി ജർമ്മിനിയിൽ എത്തിയത്.നഴ്സായിരുന്നു.മൃതശരീരം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈസ്റ്ററിന്റെ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിവരം. ഭർത്താവ് സജി നാട്ടിൽ സ്റ്റുഡിയോ നടത്തുകയാണ്.

Back to top button
error: