ഗൂഡല്ലൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന് 17 വര്‍ഷം തടവ്
ശിക്ഷ.പതിനേഴുകാരിക്കൊപ്പം വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കേസിലാണ് ഊട്ടി സെഷന്‍സ് കോടതി യുവാവിന് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.സംഭവത്തിൽ പെൺകുട്ടി മരിച്ചിരുന്നു.
ഗൂഡല്ലൂര്‍ നാടുകാണി സ്വദേശി രാജ്കുമാര്‍ (27) നെയാണ് കോടതി ശിക്ഷിച്ചത്.2018-ല്‍ ആയിരുന്നു സംഭവം.തിരുപ്പൂരിലെ ഒരു വസ്ത്രനിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.പെണ്‍കുട്ടി മരിച്ചെങ്കിലും ബോധരഹിതനായ രാജ്കുമാര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദേവാല പോലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പിന്നീട് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.