ഒട്ടുമിക്ക ആളുകളും മത്തങ്ങ ഉപയോഗിക്കുമ്പോൾ അതിന്റെ
കുരു വെറുതെ പാഴാക്കി കളയുന്നു. എന്നാൽ മത്തങ്ങ കുരുവിനുമുണ്ട് ധാരാളം ഗുണങ്ങൾ.
നിങ്ങള്‍ക്ക് ആകര്‍ഷകമായ ചര്‍മ്മവും മനോഹരമായ മുടിയുമാണോ ആവിശ്യം എങ്കില്‍ ഇതാ ഈ മത്തങ്ങാക്കുരുവിനെ കൂട്ട് പിടിച്ചോളു.. പഴുത്ത മത്തങ്ങായുടെ കുരു വെള്ളത്തില്‍ ഇട്ട് കഴുകിയ ശേഷം വെറുതെ കഴിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും കഴിക്കുയാണെങ്കില്‍
ചര്‍മ്മ, കേശ സൗന്ദര്യം വളരെയധികം വര്‍ധിക്കും. ദിവസവും കഴിക്കുന്നത് സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഗുണം ചെയ്യും.
മത്തങ്ങാക്കുരുവിന്റെ ഗുണങ്ങള്‍ തിരിച്ചറിയു.
1, മത്തങ്ങാക്കുരുവില്‍ അടങ്ങീരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് ചര്‍മ്മത്തിന്റെ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും.
2, മത്തങ്ങാക്കുരു മുഖത്തുണ്ടാകുന്ന കുരുവില്‍ നിന്നും കാരയില്‍ നിന്നും രക്ഷിക്കും.
3, വിറ്റാമിന്‍ ഏ-യാല്‍ സമ്പന്നമായ മത്തങ്ങാക്കുരു ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ അതി വേഗം ഉണങ്ങാന്‍ സഹായിക്കുന്നു.
4, ദിവസവും മത്തങ്ങാക്കുരു കഴിക്കുനത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കും.
5, സിങ്ക് ധാരാളം അടങ്ങീരിക്കുന്ന മത്തങ്ങാക്കുരു കഴിക്കുന്നത് താരനില്‍ നിന്ന് മുടിയെ സംരക്ഷിക്കും.
6, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
7, ഹൃദയാ രോഗ്യം മെച്ചപ്പെടുത്തുന്നു.
8, ദഹന പ്രക്രീയയെ ത്വരിതപ്പെടുത്തും.
9, ദിവസവും കഴിക്കുന്നത് മാനസീക സമ്മര്‍ദ്ദം,വിഷാധംഎന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
10, വിറ്റമാന്‍ ഏ-യാല്‍ സമ്പന്നമായ മത്തങ്ങാക്കുരു കാഴ്‌ച്ച ശക്‌തി വര്‍ധിപ്പിക്കുകയും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
11, ദിവസവും കഴിക്കുന്നത് പുരുഷ ലൈംഗികത മെച്ചപ്പെടുത്തും.
12, മത്തങ്ങാക്കുരുവില്‍ അടങ്ങീരിക്കുന്ന കുറഞ്ഞ അളവിലുള്ള സോഡിയവും, ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം, മഗനിഷ്യം എന്നിവ രക്‌ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.
13, ഓര്‍മ്മ ശക്‌തിയും ബുദ്ധിയും വര്‍ധിപ്പിക്കുന്നു.
14, ദിവസവും മത്തങ്ങാക്കുരു കഴിക്കുന്നത് ക്യാന്‍സർ രോഗബാധയെ പ്രതിരോധിക്കും