KeralaNEWS

മിച്ച ബഡ്ജറ്റ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനം 1257 കോടി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് മിച്ച ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.1257 കോടി രൂപയാണ് ദേവസ്വം ബോർഡ് വരുമാനം.ശബരിമലയ്ക്കായി 21 കോടി രൂപയും മറ്റു ക്ഷേത്രങ്ങൾക്കയി 35 കോടി രൂപയും ഇതിൽനിന്നും നീക്കിവച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഇതുകൂടാതെ ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നർ ആവശ്യമാണ്.ഇതിന്റെ പ്രാരംഭ നടപടികൾക്കായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പത്തനംതിട്ടയിലെ തിരുവല്ലയിൽ  10 കോടി രൂപയ്ക്ക് ക്യാൻ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനമായതായും
അദ്ദേഹം പറഞ്ഞു

Back to top button
error: