സൂറത്ത്:രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം.സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വർമ്മയ്ക്കാണ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ്മ.മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത് ഇദ്ദേഹമായിരുന്നു.