FeatureNEWS

കപ്പേളയെ നോക്കി കൊഞ്ഞനം കുത്തിയ ഇന്നസെന്റ്

രു ക്രൈസ്തവന്റെ  മരണവീട്ടിൽ ഇന്നസെന്റും ഭാര്യ ആലീസും കൂടി പോയി.കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ  വന്ന് പ്രാർത്ഥന തുടങ്ങി.
” എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു”
തിരിച്ചുള്ള യാത്രയിൽ ഇന്നസെന്റ് ഒന്നും മിണ്ടാതെ വാഹനത്തിൽ നിന്നും പുറത്തേക്കുനോക്കി ഇരുന്നു.പെട്ടെന്നാണ്‌ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേള കണ്ടത്.പെട്ടെന്ന് കപ്പേളയിലേക്ക്‌ നോക്കി ഇന്നസെന്റ് ഒന്ന് കൊഞ്ഞനം കാണിച്ചു.
ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവാ പരിഭ്രാന്തിയോടെ ചോദിച്ചു:
‘നിങ്ങൾ എന്തായീ കാണിക്കുന്നത്‌?’
ദൈവകോപത്തിന്റെ പേടി അവരുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.
ഇന്നസെന്റ് ആലീസിനോട്‌ പറഞ്ഞു:
‘നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന്‌ കൂടുതൽ   ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക്‌ കാൻസറാണ്‌.  ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ?’
 ഇന്നസെന്റ് ( കാൻസർ വാർഡിലെ ചിരിയിൽ  നിന്ന് )

Back to top button
error: