ഭോപ്പാൽ: നൂറുകോടി രൂപ ചിലവിട്ട്
മധ്യപ്രദേശിൽ ബിജെപി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നു. 10 നിലകളുള്ള പാർട്ടി ഓഫീസ് സമുച്ചയമാണ് നിർമ്മിക്കുന്നത്.
വളരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസിൽ ഒരേസമയം 1000 പേർക്ക് വരെ ഇരിക്കാവുന്ന ഓഡിറ്റോറിയവും മറ്റ് ആധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കും.രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
1.7ലക്ഷം ചതുരശ്ര അടിയിൽ 350 കോടി രൂപ മുടക്കിയാണ് ദില്ലിയിലെ ബിജെപി ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്.