IndiaNEWS

രാഹുലിനെ അയോഗ്യനാക്കി;‘മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഇപ്പോഴും എംപി!

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ധൃതിപിടിച്ച് റദ്ദാക്കിയ
ബിജെപിയുടെ നടപടി ഇപ്പോൾ അവരെതന്നെ തിരിച്ചു കടിച്ചിരിക്കുകയാണ്.ഈ നടപടിക്കു പിന്നാലെ വലിയതോതിലുള്ള പ്രതിഷേധമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.ഇപ്പോഴിതാ രാഹുലിനെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണ് ഇതെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാമെങ്കിൽ, മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ എംപിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു.
“ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവയ്പ്പിനും അക്രമത്തിനും പ്രേരണ നല്‍കാനുള്ള പൂർണ സ്വാതന്ത്ര്യം ഒരു ഭീകരവാദിക്ക് ലഭിക്കുമ്പോഴാണ് അച്ഛേ ദിന്‍ സംഭവിക്കുന്നത്’’– സ്വര ഭാസ്‌കർ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ബിജെപി നേതാവ്  ഖുശ്ബു (കോൺഗ്രസ്സിൽ ആയിരിക്കെ) മോദിയെ കള്ളനെന്ന് വിളിക്കുന്ന  വീഡിയോ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.ഖുശ്ബുവിനെതിരെ
കേസെടുക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം

Back to top button
error: