കൊച്ചി: ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ്മ പുതുക്കി വർഷം തോറും നടക്കുന്ന മലയാറ്റൂർ തീർത്ഥാടനം ഇത്തവണ ഏപ്രിൽ ഒന്നു മുതൽ മെയ് പതിനഞ്ചു വരെ നടക്കും.ഈസ്റ്ററിന്റെ തൊട്ടടുത്ത ഞായറാഴ്ച്ചയായ ഏപ്രിൽ
16 ന് ആണ് ഇത്തവണത്തെ പെരുന്നാൾ.
കൊച്ചിയില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പിൽ നിന്ന് 609 മീറ്റര്‍ ഉയരത്തിലായാണ് മലയാറ്റൂര്‍ മല സ്ഥിതി ചെയ്യുന്നത്.ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരില്‍ ഒരാളായ സെയ്ന്റ് തോമസ് സ്ഥാപിച്ച പള്ളിയാണ് ഇവിടെയുള്ളത്.എല്ലാവര്‍ഷവും ഈസ്റ്റർ കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ചയായ പുതുഞായറാഴ്ചയാണ് ഇവിടുത്തെ പെരുന്നാൾ ആഘോഷം.
ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമേന്തി മലയാറ്റൂർ മല ചവിട്ടാൻ ഈസമയം ഇവിടെ എത്തിച്ചേരുന്നത്.അടിയുറച്ച വിശ്വാസത്തോടെ നോമ്പുനോറ്റ് പ്രാർഥനയിലർപ്പിച്ചു കുരിശിന്റെ വഴിയേയുള്ള യാത്രയിലാകും ഓരോ വിശ്വാസിയും.പ്രായശ്ചിത്തത്തിന്റെ കുരിശുമുടി കയറി, മാനവകുലത്തതിനായി സ്വജീവൻ ബലി നൽകിയ ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവുമുള്ള മലയാറ്റൂർ തീർത്ഥാടനം.