KeralaNEWS

വിമാനത്തിനുള്ളില്‍ വച്ച് യാത്രക്കാരിയെ കയറിപ്പിടിച്ചു; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍.മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) ആണ് അറസ്റ്റിലായത്.

 

മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി.തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ പൊലീസ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: