HealthNEWS

മുരിങ്ങയുടെ ഔഷധഗുണങ്ങൾ

മ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ.ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.പല രോഗങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതിരോധവഴിയെന്നു വേണം മുരിങ്ങയെ പറയാന്‍.മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിയ്ക്കാം.

 മുരിങ്ങയുടെ ഔഷധഗുണങ്ങൾ പരിചയപ്പെടാം

മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മുരിങ്ങയില നീര് തേനിനൊടൊപ്പം അരച്ച് കഴിയ്ക്കുന്നത് തിമിര രോഗത്തിന് നല്ലതാണ്.

 

മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ച് കഴിയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുരിങ്ങയില നീര് കൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ്, കണ്ണിലെ കുരു തുടങ്ങിയ പ്രശ്‌നങ്ങളെ തടയും.

 

കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത് മുരിങ്ങയില പാകം ചെയ്‌തെടുത്തത് കൊടുക്കാറുണ്ട്. പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വെച്ച് നൽകാറുണ്ട്. ഇത് മുലപ്പാൽ വർദ്ധിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്. കഞ്ഞി വെള്ളത്തില്‍ മുരിങ്ങ വേവിച്ച് കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും.

 

ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാര്‍ക്ക് ലൈംഗികസംബന്ധമായ പ്രശ്നങ്ങൾ തീര്‍ക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ.മുരിങ്ങയില ജ്യൂസിൽ തേനും കൂടി ചേർത്ത് കഴിക്കുന്നത് ഉദ്ധാരണക്കുറവിന് നല്ലതാണ്.

 

ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ജ്യൂസ്. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്.

 

ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനും ചര്‍മകോശങ്ങളിലെ വിഷാംശം നീക്കി ചര്‍മത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില ജ്യൂസ് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതിലെ മിനറലുകളും മറ്റുമാണ് ഇതിനു സഹായിക്കുന്നത്.

 

ദഹനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരം.

 

മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണ് മുരിങ്ങയില ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്.ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.

Back to top button
error: