KeralaNEWS

മദ്യലഹരിയിൽ വീടിന് തീവച്ച് യുവാവ്

തിരുവനന്തപുരം: മദ്യലഹരിയിൽ വീടിന് തീയിട്ട് യുവാവ്.വർക്കലയിലാണ് സംഭവം. താന്നിമൂട്ടിൽ വള്ളിക്കുന്ന് ഗോപിയുടെ വീടിനാണ് മകൻ ഗോപകുമാർ (38) തീവച്ചത്.ഇയാൾ മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരികൾക്കടിമയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം.തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം  സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.ഗോപകുമാറിനെ വർക്കല
പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: