KeralaNEWS

കളമശ്ശേരിയിൽ 200 കോടി രൂപയുടെ സയൻസ് പാർക്ക്

കൊച്ചി:കളമശ്ശേരിയിൽ 200 കോടി രൂപയുടെ സയൻസ് പാർക്കിന് അനുമതിയായി.ഇന്നുചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മൂന്ന് സയൻസ് പാർക്കുകളിലൊന്നാണ് കളമശ്ശേരിയിൽ ആരംഭിക്കുന്നത്.തിരുവനന്തപുരത്തും കണ്ണൂരുമാണ് മറ്റ് രണ്ടെണ്ണം.
 കൊച്ചി സർവ്വകലാശാലയെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റിയാക്കി ആരംഭിക്കുന്ന പദ്ധതിയിലൂടെ രണ്ട് ബ്ലോക്കുകളിലായി പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കാണ് സ്ഥാപിക്കുക. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിൽ നിർണായക പങ്കു വഹിക്കാൻ ഈ സയൻസ് പാർക്കുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കൽ/ ജീനോമിക് റിസർച്ച്, കൺസ്ട്രക്ഷൻ ടെക്നോളജി, ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ തുടങ്ങിയ വിഷയമേഖകളെ അടിസ്ഥാനമാക്കിയാവും പാർക്കുകൾ പ്രവർത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകൾ, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകൾ  എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിഷയമേഖലകൾ നിശ്ചയിച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ.
വിദഗ്ധർ ഉൾപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റി മേൽനോട്ടം വഹിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Back to top button
error: