
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ പിന്തുണച്ച് മഞ്ഞപ്പട.ഐഎസ്സ്എല്ലിൽ നിന്നും വുകോമാനോവിച്ചിനെ വിലക്കുമെന്ന വാർത്ത പ്രചരിച്ചതോടെയാണ് മഞ്ഞപ്പടയുടെ ക്യാംപെയ്ൻ.
ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കാരണക്കാരനായ ഇവാനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.കൂടാതെ അടുത്ത സീസണിൽ ഇവാനെ ഐഎസ്എല്ലില്‍ നിന്നും വിലക്കുമെന്നും ഇപ്പോൾ വാർത്തകൾ വന്നതോടെയാണ് ക്ലബ്ബിന്റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ മുന്നറിയിപ്പ്.
‘ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നുവേണം കരുതാന്‍. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള്‍ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- *’#ISupportIvan*’ എന്നാണ് മഞ്ഞപ്പട കുറിച്ചിരിക്കുന്നത്.
ഇവാനെ വിലക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ട്വീറ്റ് ചെയ്തത്. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാകും-എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാന്‍ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan