IndiaNEWS

യാത്രാദുരിതത്തിന് അറുതി വേണം;  വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്‌പൂരിൽ

നാഗ്പൂർ:മഹാരാഷ്ട്രയിലെ നാഗ്‌പൂർ -വിദർഭാ – അമരാവതി ഡിവിഷനിൽ ഉൾപ്പെടുന്ന ജില്ലകളിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കേരളീയ സമാജം നാഗ്പൂരിന്റെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര യാത്രസഹായ കൺവെൻഷൻ കൂടുന്നു.

2023 മാർച്ച് 26 ഞായറാഴ്ച രാവിലെ 10.00 മുതൽ കേരളീയ സമാജം നാഗ്‌പൂർ ഓഫീസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ കൂടാതെ വിവിധ ഡിവിഷനുകളിലെ മലയാളി സംഘടനകളും പങ്കെടുക്കും.

 

നാട്ടിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, കേരളത്തിൽ നിന്ന് അമരാവതിയിലേക്ക് ട്രെയിൻ അനുവദിക്കുക,പൂനെ റയിൽവെ ഡിവിഷനിൽ നിന്നും അമരാവതി ഭാഗത്തേക്ക് ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ നടത്തുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: