മലപ്പുറം: പെരിന്തൽമണ്ണയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാർത്ഥിനി മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി അനുഷ (23) ആണ് മരിച്ചത്.
ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞയാഴ്ച കോളേജിന് സമീപം വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന്. പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അനുഷയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan