ബംഗളൂരു:ഹിന്ദുത്വത്തെപ്പറ്റിയുള്ള ട്വീറ്റിന് പിന്നാലെ കന്നടനടൻ ചേതൻ കുമാർ അറസ്റ്റിൽ.
“ഹിന്ദുത്വം നുണകളിലാണു നിർമിച്ചിരിക്കുന്നത്’’ എന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ അറസ്റ്റ് ചെയ്തത്.
ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
“ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’’– ചേതൻ ട്വീറ്റിൽ അഭിപ്രായപ്പെട്ടിരുന്നു.
സാമൂഹ്യപ്രവർത്തകൻ കൂടിയായ ചേതനെ പോലീസ് നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ബിജെപി പടച്ചുവിടുന്ന നുണകൾക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെയാണ് താൻ പ്രതികരിച്ചതെന്നും താരം പറയുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan