NEWSPravasi

പ്രവാസി മലയാളിയെ കാൺമാനില്ലെന്ന് പരാതി

ദുബായ്: പ്രവാസി മലയാളിയെ കാൺമാനില്ലെന്ന് പരാതി.തിരുവനന്തപുരം കിളിമാനൂർ സ്വദേശി ബിജു ഗോപിനാഥനെയാണ് 11/03/2023 മുതൽ റാസൽഖൈമയിൽ നിന്നും കാണാതായിട്ടുള്ളത്.
 12/03/2023 നു നാട്ടിലേക്കു പോകുന്നതിനു വേണ്ടി ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. എന്നാൽ നാട്ടിലെത്തിയില്ല.തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയും റാസൽഖൈമ പോലീസിന്റെ അന്വേഷണത്തിൽ  യുഎഇയ്ക്ക്  പുറത്തുപോയിട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു.
 ആൾ മിസ്സിംഗ്  ആകുന്നതിനു തൊട്ടു തലേന്ന് ദുബൈ ദേരയിൽ ഉള്ള ചില ഫ്രണ്ട്സിനെ കാണുവാൻ ചെന്നിരുന്നു എന്നും അവിടുന്ന് ദുബൈ കരാമയിൽ ഉള്ള ഫ്രണ്ടിന്റെ അടുത്തേക്ക് പോകുന്നു എന്നു പറഞ്ഞതായും  പറയപ്പെടുന്നു.ടിയാനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ദയവായി അറിയിക്കുക.
Akhil 00971568063093

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: