IndiaNEWS

8480 കോടി രൂപ വെള്ളത്തിൽ !

ബംഗളൂരു: കനത്ത മഴയിൽ
മുങ്ങി 8480 കോടി രൂപ ചിലവാക്കി നിർമ്മിച്ച കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ.ആറ് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌തത്‌. ബംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ ഹൈവേ റോഡ് മുങ്ങുകയായിരുന്നു.
 കഴിഞ്ഞ ദിവസം ടോൾപ്പിരിവ് ആരംഭിച്ച ഹൈവേയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും
രൂപപ്പെടുകയും ചെയ്തു.ബസിൽ യാത്ര ചെയ്യുന്നവർക്ക് വരെ 20 രൂപ യൂസർ ഫീ നൽകേണ്ട റോഡാണിത്.
ബിജെപി ‘ഇരട്ട എൻജിൻ’ സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയ ബംഗളൂരു–- മൈസൂരു അതിവേഗ പാത ഉദ്ഘാടനം കഴിഞ്ഞ്‌ അടുത്ത ദിവസം തന്നെ തകർന്നിരുന്നു. 10 വരി പാതയിൽ രാമനാഗര–ബിഡദി ബൈപാസിലെ പാലം ആരംഭിക്കുന്ന സ്ഥലത്താണ് റോഡ് തകർന്നത്. നിരവധി വാഹനങ്ങൾ അന്നും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
 മാർച്ച് 12-നാണ് എൻ.എച്ച് 275-ന്റെ ഭാഗമായി ബംഗളൂരു-മൈസൂരു അതിവേഗപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.ഉയർന്ന ടോൾ ഫീസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഉദ്ഘാടനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും മറ്റ് സംഘടനകളും രം​ഗത്തെത്തിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: