BusinessTRENDING

യുപിഐ വഴി ദിവസത്തിൽ എത്ര ഇടപാട് നടത്താം ? എത്ര തുക അയക്കാം ? യുപിഐ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങൾ

2016 ൽ നാഷണൽ പെയ്‌മെ്ന്റ് കോർപ്പറേഷൻ പുറത്തിറക്കിയ പേയമെന്റ് സംവിധാനമാണ് യുണിഫൈഡ് പെയ്‌മെന്റ ഇന്റർഫേസ്. എളുപ്പത്തിൽ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റമാണ് യുപിഐ യുടെ വിജയം. പണമയക്കുന്നതിനായി വെർച്വൽ പെയ്‌മെന്റ് അഡ്രസ് (വിപിഎ) ആണ് ആവശ്യമായി വരുന്നത്. ഒരു യുപിഐ ആപ്പിൽ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ച് ഇടപാട് നടത്താം. റിയൽ ടൈം പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇടപാടുകൾ പരാജയപ്പെടുന്നതിലെ കുറവാണ് യുപിഐയുടെ വിജയത്തിന് കാരണം.

യുപിഐയെ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ദൈനംദിന പരിധി ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നത്. ഇതിനൊപ്പം ബാങ്കുകളും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ദിവസത്തിൽ 1 ലക്ഷം രൂപ വരെ മാത്രമെ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ഇത് എല്ലാ യുപിഐ ആപ്പുകൾക്കും ബാധകമാണ്. ദിവസത്തിൽ 20 ഇടപാടുകൾ മാത്രമെ ഒരു ആപ്പിൽ കൂടെ നടത്താൻ പാടുള്ളൂ എന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിബന്ധനയുണ്ട്. പരിധി പൂർത്തിയായൽ അടുത്ത 24 മണിക്കൂറിന് ശേഷമെ അടുത്ത ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ഇതും ബാങ്ക്, ആപ്പ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും.

ദിവസത്തിൽ 1 ലക്ഷം രൂപ പരിധി ഗൂഗിൾ പേ, ഫോൺപേ, ആമസോൺ പേ, പേടിഎം തുടങ്ങി എല്ലാ യുപിഐ ആപ്പുകൾക്കും ബാധകമാണ്. ഇതിനൊപ്പം ബാങ്കുകൾ കൊണ്ടു വന്ന നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം. ദിവസം 10-ൽ കൂടുതൽ യുപിഐ ഇടപാട് നടത്താൻ ഗുഗിൾ പേ അനുവദിക്കുന്നില്ല. മണി ട്രാൻസ്ഫർ റിക്വസ്റ്റ് 2,000 രൂപയിൽ കൂടുതലായാൽ ദിവസത്തെ ഇടപാട് പരിധി ഗൂഗിൾപേ സസ്‌പെന്റ് ചെയ്യും. ഫോൺപേയിലും റിക്വസ്റ്റ് പരിധി 2000 രൂപയാണ്. ബാങ്കുകൾക്ക് അനുസരിച്ച് ദിവസത്തിൽ 10-20 ഇടപാട് അനുവദിക്കുന്നുണ്ട്. പേടിഎം ദിവസത്തിൽ 20 ഇടപാടാണ് അനുവദിക്കുന്നത്. മണിക്കൂറിൽ 5 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ആമസോൺ പേയിൽ രജിസ്റ്റർ ചെയ്‌തൊരാൾക്ക് ആദ്യ 24 മണിക്കൂറിൽ 5,000 രൂപ മാത്രമെ അയക്കാൻ സാധിക്കുകയുള്ളൂ. ദിവസത്തിൽ 20 ഇടപാട് വരെ നടത്താം.

കാനറ ബാങ്കിൽ ഒറ്റ ഇടപാടിൽ പരമാവധി 10,000 രൂപ മാത്രമെ അയക്കാൻ പാടുള്ളൂ. ദിവസത്തെ പരിധി 25,000 രൂപയാണ്. കോർപ്പറേഷൻ ബാങ്കിൽ ഇത് യഥാക്രമമം 50,000 രൂപയും 1 ലക്ഷം രൂപയുമാണ്. ഫെഡറൽ ബാങ്കിൽ ദിവസം 1 ലക്ഷം രൂപ ഇടപാട് നടത്താം. ഒറ്റ ഇടപാടിൽ 1 ലക്ഷം രൂപ അയക്കാനും സാധിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിൽ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാൻ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്. ഇതേ പരിധിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആക്സിസ് ബാങ്കും നിശ്ചയിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കിൽ ഒറ്റ ഇടപാടായിയും ദിവസത്തിലും നടത്താവുന്ന പരമാവധി തുക 10,000 രൂപയാണ്. ​ഗൂ​ഗിൾ പേ ഇടപാടുകാർക്ക് 25,000 രൂപ വരെ ഇടപാട് നടത്താം. പഞ്ചാബ് നാഷണൽ ബാങ്കിൽ ഒറ്റ ഇടപാടിൽ 25,000 രൂപ അയക്കാൻ അനുവദിക്കും. ദിവസത്തിൽ 50,000 രൂപയാണ് പരിധി. 25,000 രൂപയാണ് കരൂർ വൈശ്യ ബാങ്ക് വഴി അയക്കാൻ സാധിക്കുന്ന ദിവസത്തിലെ പരിധി.

പണമിടപാടുകളെ ഇത്ര സിംപിളാക്കിയത് യുപിഐ എന്ന യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ വരവോടെയാണ്. യുപിഐ ഐഡിയോ യുപിഐ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറോ ലഭിച്ചാൽ പണമയക്കാനും സ്വീകരിക്കാനും സാധിക്കും എന്നതാണ് യുപിഐയുടെ ഗുണം. അക്കൗണ്ട് നമ്പറുമായി ബാങ്കിലെത്തി പണമയക്കുന്ന രീതിയെ ഞൊടിയിടയിലേക്ക് കൊണ്ടുവരാൻ യുപിഐയ്ക്കായി. സർവ സ്ഥലത്തും യുപിഐ സേവനം ലഭ്യമായതോടെ കടകളിൽ ബില്ലടയ്ക്കാനും യുപിഐ ഉപയോഗിച്ച് തുടങ്ങി. പൊതുവെ ചെറിയ തുകകളാണ് യുപിഐ വഴി അയക്കുന്നത്. എന്നാൽ ദിവസത്തിൽ ഇടപാട് തുക പരിധി കടന്നാലോ നിശ്ചിത എണ്ണം കടന്നാലോ പിന്നീട് ആ ദിവസം യുപിഐ ഇടപാട് നടത്താൻ സാധിക്കില്ല. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.

Back to top button
error: